സ്പാനിഷ് ചാമ്പ്യന്മാർക്ക് ഇന്ന് ആദ്യ അങ്കം, ഹസാർഡ് ഇറങ്ങില്ല

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഇന്ന് സീസണിലെ ആദ്യ മത്സരമാണ്. ഇന്ന് ലാലിഗയിൽ നടക്കുന്ന പോരാട്ടത്തിൽ റയൽ സോസിഡാഡിനെ ആകും റയൽ മാഡ്രിഡ് നേരിടുക. സീസൺ അവസാനിപ്പിക്കാൻ വൈകിയത് കൊണ്ട് തന്നെ ഒരു ആഴ്ച അധികം വിശ്രമം ലഭിച്ചാണ് റയൽ മാഡ്രിഡ് എത്തുന്നത്. എവേ മത്സരത്തിൽ വിജയിച്ച് കൊണ്ട് തന്നെ തുടങ്ങാൻ ആകും സിദാൻ ആഗ്രഹിക്കുന്നത്.

റയൽ മാഡ്രിഡ് നിരയിൽ ഇന്ന് ഹസാർഡ് ഉണ്ടാവില്ല. പൂർണ്ണ ഫിറ്റ്നെസ് ഹസാർഡ് വീണ്ടെടുത്താൽ മാത്രമെ ഇനി താരത്തെ കളിപ്പിക്കേണ്ടത് ഉള്ളൂ എന്നാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായി ഇറങ്ങാതിരുന്ന റയൽ മാഡ്രിഡ് ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അറ്റക്കിംഗ് താരങ്ങളായ ഗരത് ബെയ്ല്, ഹാമസ് റോഡ്രിഗസ് എന്നിവർ ക്ലബ് വിട്ടതു മാത്രമാണ് റയലിൽ കാര്യമായി നടന്ന ട്രാൻസ്ഫർ. എന്നാൽ ടീം ശക്തമാണെന്നും ഈ സീസണിൽ ഒരുപാട് കിരീടങ്ങൾ നേടാൻ ആകും എന്ന് പ്രതീക്ഷ ഉണ്ട് എന്നും സിദാൻ പറഞ്ഞു. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

റയൽ സ്ക്വാഡ്;