സെർബിയൻ ഡിഫൻഡർ മുംബൈ സിറ്റിയിൽ

- Advertisement -

ഈ സീസണിൽ മൂന്നാം വിദേശ താരത്തെ മുംബൈ സിറ്റി ടീമിൽ എത്തിച്ചു. സെർബിയൻ ഡിഫൻഡറായ മാർകോ ക്ലിസുരയാണ് മുംബൈ സിറ്റിയുമായി കരാറിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് താരം ഇന്ത്യയിൽ എത്തുന്നത്. സെർബിയൻ ദേശീയ ടീമിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തിയ താരമാണ് മാർകോ. 25കാരനായ താരം ഉസ്ബെകിസ്താൻ ക്ലബായ എഫ് സി ബുക്സോറോയിൽ ആണ് അവസാനം കളിച്ചത്.

സെർബിയ ക്ലബുകളായ എഫ് കെ വോജ്വോദിന, സ്പാർടക് സുബോട്ടിക, ബാക്ക പലാങ്ക തുടങ്ങിയ പ്രമുഖർക്കായി താരം കളിച്ചിട്ടുണ്ട്. മാർകോയെ കൂടാതെ വിദേശ താരങ്ങളായി ലൂസിയൻ ഗോവനും, മാറ്റിയാസ് മിറാബാഹെയും മുംബൈ സിറ്റിക്കൊപ്പം ഉണ്ട്.

Advertisement