മുൻ അത്ലറ്റികോ മാഡ്രിഡ് നായകനും സ്പാനിഷ് താരവും ആയ സോൾ നിഗ്വസ് ബ്രസീലിലേക്ക്. 30 കാരനായ സ്പാനിഷ് മധ്യനിര താരം ബ്രസീലിയൻ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ഫ്ലെമെംഗോയിലേക്ക് ആണ് ചേക്കേറുന്നത്. സോളിന്റെ മുൻ അത്ലറ്റികോ മാഡ്രിഡ് സഹതാരം ഫിലിപ്പെ ലൂയിസ് ആണ് നിലവിൽ ഫ്ലെമെംഗോയുടെ പരിശീലകൻ.
മൂന്നര വർഷത്തേക്കുള്ള കരാറിൽ ആണ് സോൾ ബ്രസീലിയൻ ടീമിൽ എത്തുക. ഉടൻ തന്നെ താരം അവർക്ക് ഒപ്പം കരാറിൽ ഒപ്പ് വെക്കും. അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാന താരം ആയിരുന്ന സോൾ കഴിഞ്ഞ വർഷം സെവിയ്യയിൽ ലോണിൽ ആണ് കളിച്ചത്. അതിനു മുമ്പ് ചെൽസിയിലും താരം പന്ത് തട്ടിയിരുന്നു. ഇറ്റാലിയൻ താരം ജോർജീന്യോയെയും ആഴ്‌സണലിൽ നിന്നു ഫ്ലെമെംഗോ ഈ അടുത്ത് ടീമിൽ എത്തിച്ചിരുന്നു.