സൗദി വിടുന്ന ഹെൻഡേഴ്സൺ അയാക്സിലേക്ക്

Newsroom

Picsart 24 01 17 11 26 45 187
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഫാഖ് വിടാൻ ശ്രമിക്കുന്ന ജോർദാൻ ഹെൻഡേഴ്സൻ ഡച്ച് ക്ലബായ അയാക്സിലേക്ക് അടുക്കുന്നു‌. അയാക്സും ഹെൻഡേഴ്സണും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അറേബ്യ 24 01 08 20 16 54 952

ഹെൻഡേഴ്സൺ സൗദിയിൽ എത്തിയിട്ട് 6 മാസമെ ആയിട്ടുള്ളൂ. അതിനകം തന്നെ താരം സൗദി വിടാൻ ആഗ്രഹിക്കുകയാണ്.. അൽ ഇത്തിഫാഖിൽ കളിക്കുന്ന താരത്തിന് സൗദിയിൽ ഇതുവരെ അത്ര നല്ല സമയമല്ല. യൂറോപ്പിലേക്ക് മ്ടങ്ങി വരാൻ ആയി തന്റെ വേതനം വെട്ടി കുറക്കാനും ഹെൻഡേഴ്സൺ ഒരുക്കമാണ്.

ലിവർപൂൾ ക്യാപ്റ്റൻ ആയിരുന്ന ജോർദാൻ ഹെൻഡേഴ്സണെ സൗദി ക്ലബായ അൽ ഇത്തിഫാഖ് റെക്കോർഡ് വേതനം നൽകിയാണ് സ്വന്തമാക്കിയത്. എന്നാൽ ഹെൻഡേഴ്സൺ കളിക്കുന്ന ഇത്തിഫാഖ് ക്ലബ് അവസാന രണ്ട് മാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.

2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 492 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച ഹെൻഡേഴ്സൺ 39 ഗോളും 74 അസിസ്റ്റും ക്ലബിൽ നൽകി. 8 കിരീടവും അദ്ദേഹം ലിവർപൂളിനൊപ്പം നേടി.