സാനെ ഇനി ബയേണിൽ, സിറ്റിയും ബയേണും തമ്മിൽ ധാരണയായി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെ അടുത്ത സീസണിൽ ബയേൺ മ്യൂണിച്ചിനായി കളിക്കും. ഇത് സംബന്ധിച്ച് സിറ്റിയും ബയേണും തമ്മിൽ കരാർ ധാരണയായി. 55 മില്യണാകും താരം ബയേണിലേക്ക് പോവുക. അഞ്ചു വർഷത്തെ കരാർ സാനെ ബയേണിൽ ഒപ്പുവെക്കും. മെഡിക്കലും മറ്റ് സാങ്കേതിക കാര്യങ്ങളും മാത്രമെ ഇനി ബാക്കിയുള്ളൂ.

സാനെയുടെ കരാർ ക്ലബ് പുതുക്കില്ല എന്ന് കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ബയേൺ സാനെയ്ക്ക് വേണ്ടി 130മില്യണു മേലെ നൽകാൻ തയ്യാറായിരുന്നു. അപ്പോൾ പരിക്ക് വന്ന് ട്രാൻസ്ഫർ നടക്കാതെ ആവുകയായിരുന്നു.

Advertisement