ലിവർപൂൾ വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് ക്ലോപ്പ്

- Advertisement -

പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ഈ സീസണിൽ ലിവർപൂൾ വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് സൂചനകൾ നൽകി. കൊറോണ കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനുള്ള പ്രധാന കാരണം. ഒപ്പം ലിവർപൂളിന് വളരെ മികച്ച സ്ക്വാഡ് ആണ് ഉള്ളത് എന്നുൻ വെറുതെ മില്യണുകൾ ചിലവഴിക്കേണ്ട ആവശ്യം ലിവർപൂളിന് ഇല്ലാ എന്നും ക്ലോപ്പ് പറഞ്ഞു.

ലിവർപൂളിന് മികച്ച ഇലവൻ അല്ല ഉള്ളത് 16-17 മികച്ച താരങ്ങൾ ലിവർപൂളിന് ഉണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു പൊസിഷൻ മെച്ചപ്പെടുത്താൻ ആയി ലിവർപൂളിന് ഉണ്ടെന്ന് തോന്നുന്നില്ല എന്നും ക്ലോപ്പ് പറഞ്ഞു. ഈ ട്രാൻസ്ഫർ സീസൺ നീളുകയാണെങ്കിൽ ഈ വർഷം അവസാനമൊക്കെ ലിവർപൂൾ വേണമെങ്കിൽ നല്ല ട്രാൻസ്ഫറുകൾ നടത്തിയേക്കാം എന്നും ക്ലോപ് പറഞ്ഞു‌

Advertisement