“സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കുന്നത് നടക്കുമോ ഇല്ലയോ എന്ന് പ്രീമിയർ ലീഗ് പറയണം”

- Advertisement -

സൗദി അറേബ്യൻ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിലിനെ ഏറ്റെടുക്കുന്നത് ഇനിയും പ്രീമിയർ ലീഗ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ന്യൂകാസിൽ ഉടമകൾക്ക് തുക ഒക്കെ സൗദി അറേബ്യ നൽകി എങ്കിലും ഈ നീക്കത്തിനെതിരെ ഇംഗ്ലണ്ടിൽ വിവാദങ്ങൾ ഉയർന്നതോടെ പ്രീമിയർ ലീഗ് ഈ ക്ലബ് ഏറ്റെടുക്കൽ തൽക്കാലമായി തടഞ്ഞിരിക്കുകയാണ്. എന്നാൽ പ്രീമിയർ ലീഗ് ഇതിൽ പെട്ടെന്ന് അന്തിമ തീരുമാനം എടുക്കണം എന്ന് ന്യൂകാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസ് പറഞ്ഞു.

ഏറ്റെടുക്കലും പുതിയ ഉടമകൾ എത്തുന്നതും ഒക്കെ പകുതിക്ക് ആയത് ക്ലബിനെ ഏറെ ബാധിക്കുന്നുണ്ട് എന്നും ബ്രൂസ് പറഞ്ഞു. ഇത് നടക്കുമോ ഇല്ലയോ എന്ന് പ്രീമിയർ ലീഗ് അധികൃതർ എത്രയും പെട്ടെന്ന് വ്യക്തമാക്കണം എന്നാണ് ന്യൂകാസിൽ പരിശീലകന്റെ ആവശ്യം.സൗദി പണം ഇംഗ്ലണ്ടിൽ എത്തിക്കരുത് എന്ന് മനുഷ്യാവകാശ സംഘടനകളും ഒപ്പം മത്സരങ്ങൾ അന്ധികൃതമായാണ് സൗദി ടെലികാസ്റ്റ് ചെയ്യുന്നത് എന്ന് ആരോപിച്ച് പ്രീമിയർ ലീഗിലെ തന്നെ പ്രമുഖരും രംഗത്ത് വന്നിരുന്നു.ഏകദേശം 300 മില്യണോളം നൽകിയാണ് സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.

Advertisement