ജേഡൻ സാഞ്ചോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെന്ന് ബൊറൂസിയ ഡോർട്മുണ്ട് ഔദ്യോഗികമായി അറിയിച്ചു. സ്റ്റോക്ക് മാർക്കറ്റിൽ ആണ് ഔദ്യോഗിക കുറിപ്പിലൂടെ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിറ്റത് അറിയിച്ചത്. 85 മില്യൺ യൂറോക്ക് ആണ് ട്രാൻസ്ഫർ നടത്തിയത് എന്നും ഡോർട്മുണ്ട് അറിയിച്ചു. ഇതോടെ സാഞ്ചോയുടെ ട്രാൻസ്ഫറിലെ അവസാന ആശങ്കയും തീർന്നു. ഇനി യൂറോ കപ്പിനു ശേഷം മെഡിക്കൽ പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
85 മില്യണ് സാഞ്ചോയെ കിട്ടിയത് യുണൈറ്റഡ് ലാഭകരമായ ബിസിനസ് ആയി കണക്കാക്കും. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനോട് 120 മില്യൺ ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷമായി നിരവധി അടവുകളായാകും യുണൈറ്റഡ് ഈ തുക ഡോർട്മുണ്ടിന് നൽകുക. രണ്ട് വർഷത്തെ യുണൈറ്റഡ് ആരാധകരുടെ കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026വരെയുള്ള കരാർ ആണ് നൽകുന്നത്.
21കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.