അവസാനം ഒരു മധ്യനിര താരം കൂടെ, ലിവർപൂൾ ബയേണിൽ നിന്ന് റയാൻ ഗ്രാവൻബെർചിനെ സ്വന്തമാക്കി

Newsroom

റയാൻ ഗ്രാവൻബെർച്ച് ലിവർപൂളിലേക്ക്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം അണ് ബയേണിന്റെ മധ്യനിര താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. അവസാന ദിവസങ്ങളിൽ ലിവർപൂൾ ബയേണുമായി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു‌. €40m പ്ലസ് €5m ആഡ്-ഓണായും ലിവർപൂൾ ബയേണ് നൽകും. താരം ലിവർപൂളിൽ 5 വർഷത്തെ ഡീൽ ഒപ്പുവെക്കും.

Picsart 23 09 01 00 05 34 867

2022ൽ മാത്രമായിരുന്നു ഗ്രാവൻബെർച് ബയേണിലേക്ക് എത്തിയത്. അദ്ദേഹത്തിന് പക്ഷെ ബയേണിൽ അത്ര നല്ല കാലമായിരുന്നില്ല. അവിടെ സ്ഥിരമായി ആദ്യ ഇലവനിൽ എത്താൻ ഗ്രാവൻബെർചിനായില്ല. ഇതിനു മുമ്പ് അദ്ദേഹം അയാക്സിൽ ആയിരുന്നു. 2010 മുതൽ അയാക്സിനൊപ്പം ആയിരുന്നു അദ്ദേഹം. അയാക്സിനൊപ്പം അഞ്ച് കിരീടങ്ങൾ നേടി. നെതർലന്റ്സിനായി 11 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.