റയാൻ ഐറ്റ് നൗരി വോൾവ്സിൽ സ്ഥിര കരാറിൽ ഒപ്പിവെച്ചു

20210710 004313

കഴിഞ്ഞ സീസണിൽ ലോണിൽ വോൾവ്സിൽ എത്തിയ യുവതാരം റയാൻ ഐറ്റ് നൗരി ക്ലബിൽ സ്ഥിര കരാർ ഒപ്പുവെച്ചു. ബ്രൂണെ ലാഗയുടെ കീഴിലെ മൂന്നാം സൈനിംഗ് ആയി റയാൻ മാറും. ഫ്രഞ്ച് താരം അഞ്ചു വർഷത്തെ കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ വിങ് ബാക്കയും ലെഫ്റ്റ് ബാക്കായും വോൾവ്സിനായി താരം ഇറങ്ങിയിരുന്നു. ആംഗേഴ്സിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ റയാൻ എത്തിയിരുന്നത്.

യേർസൺ മൊസ്കെര, ഫ്രാസിസ്ക് ട്രിയാങ്കോ എന്നീ രണ്ട് താരങ്ങളെയും ഈ ട്രാൻസ്ഫർ വിൻഡോയിൽ വോൾവ്സ് സൈൻ ചെയ്തിട്ടുണ്ട്.

Previous articleവരാനെ വരണേ! അപേക്ഷയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ
Next articleറയാൻ ബെർട്രൻഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി