അവസാന നിമിഷം സ്ട്രൈക്കറെ ടീമിൽ എത്തിച്ച് എവർട്ടൺ

20210901 033542

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ എവർട്ടൺ ഒരു പുതിയ സ്ട്രൈക്കറെ ടീമിൽ എത്തിച്ചു. ചൈനീസ് ക്ലബ് ഡാലിയൻ പ്രൊഫഷണലിൽ നിന്ന് സലോമൻ റൊൻഡൻ ആൺ ണ് ഒരു സൗജന്യ ട്രാൻസ്ഫറിൽ ക്ലബിൽ എത്തുന്നത്. രണ്ട് വർഷത്തെ കരാറിൽ താരം ഒപ്പിട്ടു. വെനസ്വേലൻ സ്ട്രൈക്കർ മുമ്പ് എവർട്ടൺ മാനേജർ റാഫ ബെനിറ്റസുമായി ന്യൂകാസിൽ യുണൈറ്റഡിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്‌.

ന്യൂകാസിലിലെ ഏക സീസണ റോണ്ടൻ 11 ഗോളുകൾ നേടിയിരുന്നു. 32 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുകളും താരം നൽകി. 31-കാരനായ സെന്റർ ഫോർവേഡ്, 83 സീനിയർ ക്യാപ്സ് തന്റെ രാജ്യത്തിനായി കളിച്ചിട്ടുണ്ട്‌. 31 ഗോളുകൾ രാജ്യത്തിനായി നേടി‌.

Previous articleസുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ പോകും
Next articleസമയത്തിന് നടപടികൾ പൂർത്തിയാക്കിയില്ല, ഗ്രീസ്മൻ, സൗൾ ട്രാൻസ്ഫറുകൾ പ്രതിസന്ധിയിൽ