സമയത്തിന് നടപടികൾ പൂർത്തിയാക്കിയില്ല, ഗ്രീസ്മൻ, സൗൾ ട്രാൻസ്ഫറുകൾ പ്രതിസന്ധിയിൽ

20210901 035420

ട്രാൻസ്ഫർ വിൻഡൊയുടെ അവസാന നിമിഷങ്ങളിൽ നാടകീയത. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡുമായി ബന്ധപ്പെട്ട രണ്ട് ട്രാൻസ്ഫറുകൾ ആണ് സമയത്തിന് നടപടി പൂർത്തിയാകാത്തതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് താരം സൗൾ ചെൽസിയിലേക്കും, ബാഴ്സലോണ താരം ഗ്രീസ്മൻ അത്ലറ്റിക്കോ മാഡ്രിഡിലേക്കും പോകാൻ കരാർ ധാരണ ആയതായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ വിനയായി. ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി അടച്ചിട്ടും ഈ രണ്ട് ട്രാൻസ്ഫറുകൾ ഇനയും പൂർത്തിയായിട്ടില്ല.

സൗൾ ചെൽസിയിലേക്ക് പോകുന്നത് ഉറപ്പായാൽ മാത്രമേ ഗ്രീസ്മനുമായി അത്ലറ്റിക്കോ മാഡ്രിഡിന് കരാർ ഒപ്പിടാൻ ആകുമായുരുന്നുള്ളൂ. എന്നാൽ സൗളിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത് വൈകിയത് കാര്യങ്ങൾ പ്രശ്നത്തിലാക്കി. ഇതുവരെ ഈ രണ്ട് ട്രാൻസ്ഫറുകളെ കുറിച്ചും ക്ലബുകൾ അനങ്ങിയിട്ടില്ല. ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടും പ്രഖ്യാപനങ്ങൾ വരാത്തത് ആരാധകരെയും ഇരുട്ടിലാക്കി. അണിയറയിൽ കാര്യങ്ങൾ ഒക്കെ പൂർത്തിയായിട്ടുണ്ടാകുമെന്നും ഈ രണ്ട് ട്രാൻസ്ഫറുകളും നടക്കും എന്നുമാണ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ വിശ്വസിക്കുന്നത്. എന്തായാലും ഈ രണ്ട് ട്രാൻസ്ഫറുകളുടെയും വിധി അറിയാനുള്ള കാത്തിരിപ്പിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ.

Previous articleഅവസാന നിമിഷം സ്ട്രൈക്കറെ ടീമിൽ എത്തിച്ച് എവർട്ടൺ
Next articleജാക്കിചന്ദ് വീണ്ടും പുതിയ ക്ലബിൽ