ക്രിസ്റ്റ്യൻ റൊമേരോ ഇനി സ്പർസ് താരം, 55 മില്യൺ ട്രാൻസ്ഫർ തുക

Newsroom

അർജന്റീന സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേരോ സ്പർസിലേക്ക് എത്തി. സ്പർസ് നൽകിയ അവസാന ഓഫർ അരലാന്റ അംഗീകരിച്ചിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 55 മില്യണോളമാണ് സ്പർസ് താരത്തിനായി നൽകുന്നത്. 50 മില്യണും ഒപ്പം 5 മില്യൺ ആഡ് ഓണും. താരം ഉടൻ ലണ്ടണിലേക്ക് യാത്ര തിരിക്കും. കോപ അമേരിക്കയിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ക്രിസ്റ്റ്യൻ റൊമേരോ.

താരത്തിന് 2022 വരെ അറ്റലാന്റയിൽ കരാർ ഉണ്ട്. ആദ്യം താരത്തെ വിൽക്കാൻ അറ്റലാന്റ സമ്മതിച്ചിരുന്നില്ല എങ്കിലും പകരക്കാരനെ കണ്ടെത്തിയതോടെ ക്ലബ് നിലപാട് മൃദുപ്പെട്ടു. യുവന്റസിന്റെ സെന്റർ ബാക്കായ ഡെമിറാൽ ആകും അറ്റലാന്റയിലേക്ക് എത്തുന്നത്. റൊമേരോയെ നൽകിയതിനു സമാനമായ ലോൺ കരാറിൽ ഡെമിറാലിനെ അറ്റലാന്റയ്ക്ക് നൽകാൻ യുവന്റസ് തയ്യാറാണ്.