ഫ്രീ ഏജന്റ് ആയി ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷം ആന്ദ്രേ ബെലോട്ടി തനിക്ക് ഭാവിയിൽ പന്ത് തട്ടേണ്ട ഇടം തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിൽ നിന്നും ഫ്രാൻസിൽ നിന്നും തുർക്കിയിൽ നിന്നും പോലും ഓഫറുകൾ താരത്തിനായി എത്തിയിരുന്നെങ്കിലും മൗറിഞ്ഞോയുടെ റോമയിൽ നിന്നുള്ള ഓഫർ വരാൻ കാത്തിരിക്കുകയായിരുന്നു. താരവുമായി ധാരണയിൽ എത്തിയിരുന്നെങ്കിലും മുൻ നിരയിൽ ഫെലിക്‌സ് അഫെന ഗ്യാന് പുതിയ ടീം കണ്ടെത്താതെ ബെലോട്ടിയെ എത്തിക്കുന്നത് അസാധ്യമായിരുന്നു. ഗ്യാനിന്റെ കൈമാറ്റം ഉറപ്പിച്ചതിന് പിറകെ ബെലോട്ടിയെ റോമ ടീമിലേക്ക് എത്തിച്ചു.
മൗറീഞ്ഞോയുടെ സാന്നിധ്യം തന്നെയാണ് ബെലോട്ടിയുടെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകം. നേരത്തെ ഡിബലയേയും ടീമിലേക്ക് എത്തിച്ചേരുന്ന റോമക്ക് ബെലോട്ടിയുടെ വരവോടെ മുൻ നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ആവും. 2015ലാണ് പാലേർമോയിൽ നിന്നും താരം ടോറിനോയിലേക്ക് എത്തുന്നത്. ടീമിനായി ഇരുന്നൂറ്റിയൻപതിയൊന്ന് മത്സരങ്ങളിൽ നിന്നും 115 ഗോളുകൾ നേടാൻ ആയി. മുൻപ് ടോട്ടനത്തിൽ വെച്ചും ബെലോട്ടിയെ എത്തിക്കാൻ മൗറിഞ്ഞോ ശ്രമിച്ചിരുന്നു.