റോഹോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി ബോക ജൂനിയേഴ്സിൽ

20210202 190004
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോ അവസാനം ക്ലബ് വിട്ടു. താരത്തെ അർജന്റീനൻ ക്ലബായ ബോക ജൂനിയേഴ്സ് തയ്യാർ ആണ് സ്വന്തമാക്കിയത്. സ്ഥിര കരാറിലാണ് റോഹോ അർജന്റീനയിൽ എത്തുന്നത്. ട്രാൻസ്ഫർ ഫീ ക്ലബ് പുറത്തു വിട്ടില്ല. 2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കുന്ന താരമാണ് റോഹോ. ഗ്രൗണ്ടിൽ ഇറങ്ങിയാൽ തന്റെ എല്ലാം നൽകുന്നത് കൊണ്ട് തന്നെ റോഹോ എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടെങ്കിലും റോഹോ സീനിയർ ടീമിനായി കളിച്ചിട്ട് കാലങ്ങളായി. കഴിഞ്ഞ സീസണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ലോണിൽ റോഹോ കളിച്ചിരുന്നത്. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ എസ്റ്റുഡിയന്റസിൽ റോഹോ കളിച്ചിരുന്നുള്ളൂ. അപ്പോഴേക്ക് താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക് തന്നെയാണ് റോഹോയ്ക്ക് എപ്പോഴും പ്രശ്നങ്ങൾ നൽകിയത്‌. യുണൈറ്റഡിനൊപ്പം മൂന്ന് കിരീടങ്ങൾ നേടാൻ താരത്തിനായിട്ടുണ്ട്.

Previous articleറഫറിയിങ് പിഴവുകള്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എ ഐ എഫ് എഫിന് പരാതി നല്‍കും
Next articleയുവ ഡിഫൻഡർ ബോറിസ് ജംഷദ്പൂരിനായി കളിക്കും