യുവ ഡിഫൻഡർ ബോറിസ് ജംഷദ്പൂരിനായി കളിക്കും

Img 20210202 164337

ഇന്ത്യൻ യുവതാരം ബോറിസ് ഇനി ജംഷദ്പൂരിനായി കളിക്കും. എ ടി കെ മോഹൻ ബഗാനുമായുള്ള കരാർ അവസാനിപ്പിച്ച താരം ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചു. ദീർഘകാല കരാർ ഒപ്പുവെച്ച ബോറിസ് ഇനി ജംഷദ്പൂരിന്റെ സീനിയർ സ്ക്വാഡിന്റെ ഭാഗമായിരിക്കും. 21കാരനായ താരം ഇന്ത്യൻ യുവ ടീമുകളിലെ സ്ഥിരസാന്നിദ്ധ്യമാണ്. ഡിഫൻഡറായ ബോറിസ് 2018ൽ ആണ് എ ടി കെയിൽ എത്തിയത്. താരം അതിനു മുമ്പ് ഇന്ത്യൻ ആരോസിനൊപ്പം ഉണ്ടായിരുന്നു.

Previous articleറോഹോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി ബോക ജൂനിയേഴ്സിൽ
Next articleആദ്യ ടെസ്റ്റിന് കാണികൾ ഇല്ല, രണ്ടാം ടെസ്റ്റിന് 50% കാണികൾ