ജോ റോഡോൺ റെന്നെയിലേക്ക്

20220730 174832

ടോട്ടനത്തിന്റെ പ്രതിരോധ താരം ജോ റോഡോണിനെ റെന്നെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കും. താരത്തിനെ ലോണിൽ എത്തിക്കുന്നതിന് വേണ്ടി ടോട്ടനവുമായി ചർച്ചകൾ പൂർത്തിയാക്കാൻ റെന്നെക്ക് കഴിഞ്ഞു. താരം ഉടനെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കാൻ ഫ്രാൻസിലേക്ക് തിരിക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോണിൽ ആണ് വെയിൽസ് താരം റെന്നെയിലേക് എത്തുന്നത്. ഈ കാലയളവിലെ ഇരുപത്തിനാലുകാരന്റെ സാലറി റെന്നെ നൽകും. സീസണിന്റെ അവസാനം ഇരുപത് മില്യൺ യൂറോ നൽകി റെന്നെക്ക് താരത്തെ സ്വന്തമാക്കാനും കഴിഞ്ഞേക്കും.

2020ലാണ് സ്വാൻസീയിൽ നിന്നും റോഡോൺ ടോട്ടനത്തിലേക്ക് എത്തുന്നത്. വെയിൽസ് ദേശിയ ടീമിൽ സ്ഥിരാംഗം ആണെങ്കിലും ടോട്ടനത്തിൽ പലപ്പോഴും ബെഞ്ചിൽ ആയിരുന്നു സ്ഥാനം. രണ്ടു സീസണുകളിലായി ആകെ ഇരുപത്തിനാല് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ടോട്ടനം ജേഴ്‌സി അണിയാൻ സാധിച്ചത്. ലോകകപ്പ് കൂടി അടുത്തു വരുന്ന സാചര്യത്തിൽ കൂടുതൽ അവസരങ്ങൾ തേടിയാണ് താരം പുതിയ തട്ടകത്തിലേക്ക് കൂടുമാറുന്നത്. 2019ൽ വെയിൽസ് ദേശിയ ടീമിൽ അരങ്ങേറിയ ശേഷം ഇരുപതിയെട്ടോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്.