റിച്ചാർലിസനെ നോട്ടമിട്ട് സ്പർസ്

Nihal Basheer

ബ്രസീലിയൻ മുന്നേറ്റ താരം റിച്ചാർലിസനെ ടീമിൽ എത്തിക്കാൻ ടോട്ടനം നീക്കമാരംഭിച്ചു.എവർട്ടനുമായി സ്പർസ് ചർച്ചകൾ നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായി വ്യക്തിപരമായ കരാറിന് വേണ്ടിയും ടോട്ടനം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വലിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന എവർടന് തങ്ങളുടെ മികച്ച താരങ്ങളിൽ ഒരാളെ ഒഴിവാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഏകദേശം 70 മില്യൺ യൂറോയോളം ആവും കൈമാറ്റ തുക എന്നാണ് സൂചനകൾ. ടോട്ടനം തങ്ങളുടെ പ്രതിരോധ താരം ഹാരി വിങ്ക്സിനെയും കൈമാറ്റ കരാറിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എവർടൺ പണം തന്നെ ആവശ്യപ്പെടാൻ ആണ് സാധ്യതകൾ.

പെരിസിച്ച്, ബിസൗമ എന്നിവർക്ക് ശേഷം ടീം ശക്തിപ്പെടുത്താൻ കോന്റെക്ക് വീണ്ടുമൊരു മികച്ച താരത്തെ കൂടി ലഭിച്ചിരിക്കുകയാണ്. കെയ്ൻ, സോൺ, കുലുസെവ്സ്കി എന്നിവരുടെ കൂടെ റിച്ചാർലിസനെ കൂടി എത്തിക്കാൻ ആയാൽ ടോട്ടനം മുന്നേറ്റനിരയെ പിടിച്ചു കെട്ടാൻ എതിർടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.