ഗോൾഡൻ അലിസൺ ബെക്കർ

- Advertisement -

ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കർ. ഇന്നലെ കോപ്പ അമേരിക്കയിൽ ഗോൾഡൻ ഗ്ലോവ് പുരസ്‍കാരം കൂടി നേടിയതോടെ ഈ സീസണിൽ അലിസൺ നേടുന്ന മൂന്നാമത്തെ ഗോൾഡൻ ഗ്ലോവ് പുരസ്കാരമായിരുന്നു ഇത്. കോപ്പ അമേരിക്കയിൽ അലിസൺ വെറും ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. അത് ആവട്ടെ ഫൈനലിൽ പെറുവിനെതിരെ പെനാൽറ്റിയിൽ നിന്നായിരുന്നു.

ലിവർപൂളിന്റെ കൂടെ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലിസൺ ചാമ്പ്യൻസ് ലീഗ് കിരീടവും ഈ സീസണിൽ നേടിയിരുന്നു. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അലിസൺ തന്നെയായിരുന്നു ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത്. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഗോൾ കീപ്പർ മൂന്ന് ഗോൾഡൻ ഗ്ലോവ് പുരസ്‌കാരങ്ങൾ ഒരു സീസണിൽ സ്വന്തമാക്കുന്നത്.

ഈ സീസണിൽ 62 മത്സരങ്ങൾ രാജ്യത്തിനും ക്ലബ്ബിനുമായി കളിച്ച അലിസൺ 36 ക്‌ളീൻഷീറ്റുകൾ നേടിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് അലിസൺ വെറും 36 ഗോൾ മാത്രമാണ് വഴങ്ങിയതും.

Advertisement