റെമി ഇനി സീരി എയിൽ

- Advertisement -

ഫ്രഞ്ച് ക്ലബായ ലില്ലെയുടെ താരമയ റെമി ഇനി സീരി എയിൽ കളിക്കും. സീരി എയിലേക്ക് പ്രൊമോഷൻ കിട്ടിയ ബെനവെന്റോ ആണ് റെമിയെ സ്വന്തമാക്കിയിരിക്കുന്നത്. 33കാരനായ ഫോർവേഡ് ബെനെവന്റോയുമായി കരാർ ഒപ്പുവെച്ചു. താരം മെഡിക്കലും പൂർത്തിയാക്കി. ലില്ലെയിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നതിന് ഇടയിലാണ് റെമി ഇറ്റലിയിലേക്ക് വരുന്നത്.

മുമ്പ് ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്ന താരമാണ് റെമി. ചെൽസിയിൽ മൂന്ന് വർഷത്തോളം റെമി ഉണ്ടായിരുന്നു. ഗെറ്റഫെ, ന്യൂകാസിൽ, ലിയോൺ, ക്രിസ്റ്റൽ പാല എന്നീ ക്ലബുകൾക്കും റെമി കളിച്ചിട്ടുണ്ട്. ഫ്രാൻസ് ദേശീയ ടീമിനായി മുപ്പത് മത്സരങ്ങളോളം കളിച്ചിട്ടുള്ള താരമാണ് റെമി.

Advertisement