ജൂലൈ 18ന് ദക്ഷിണാഫ്രിക്കയില്‍ 3TC മത്സരം നടക്കും

- Advertisement -

ക്രിക്കറ്റിന്റെ പുതിയ പതിപ്പായ 3TC ജൂലൈ 18ന് നടക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ആശയമായ 3-ടീം ക്രിക്കറ്റ് നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനത്തില്‍ നടക്കുമെന്നാണ് അറിയിച്ചത്. നേരത്തെ ജൂണ്‍ 28ന് നടത്താന്‍ തീരുമാനിച്ചിരുന്ന ടൂര്‍ണ്ണമെന്റിന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

നേരത്തെ ഗ്രെയിം സ്മിത്തും മാര്‍ക്ക് ബൗച്ചറും ഈ ടൂര്‍ണ്ണമെന്റിന്റ് നടത്തുന്ന കമ്പനിയിലെ ഷെയര്‍ ഹോള്‍ഡര്‍മാരാണെന്ന തരത്തിലുള്ള ഒരാരോപണം ഉയര്‍ന്നു വന്നിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തന്നെ ഈ കാര്യങ്ങള്‍ തള്ളുകയായിരുന്നു. ഈ മത്സരം നടത്തുന്നത് കൊറോണ മൂലം ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട ആളുകള്‍ക്കുള്ള സഹായാര്‍ത്ഥമാണ്.

എബി ഡി വില്ലിയേഴ്സ്, ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാഡ എന്നിവരാണ് ടീമുകളെ നയിക്കുന്നത്. 8 താരങ്ങളാണ് ഒരു ടീമിലുണ്ടാകുക. 36 ഓവറിന്റെ മത്സരത്തിലാണ് ഈ മൂന്ന് ടീമുകളും പങ്കെടുക്കുക. 12 ഓവറുകളാവും ഒരു ടീം ബാറ്റ് ചെയ്യുക. മറ്റ് രണ്ട് ടീമുകളും ആറോവര്‍ വീതമാണ് എറിയുക.

Advertisement