ഗോൾകീപ്പർ റെമി മാത്യൂസിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി

Img 20210713 185916

27 കാരനായ ഷോട്ട്-സ്റ്റോപ്പർ റെമി മാത്യുസിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി. രണ്ടു വർഷത്തെ കരാറിലാണ് താരം പാലസിൽ എത്തുന്നത്. അവസാനമായി സണ്ടർലാൻഡിനായാണ് റെമി കളിച്ചത്. നോർവിച് അക്കാദമിയിലൂടെ വളർന്നു വന്ന താരം ഡോൺകാസ്റ്റർ റോവേഴ്സ്, പ്ലിമൗത്ത്, ബോൾട്ടൺ വാണ്ടറേഴ്സ് തുടങ്ങിയ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. തന്റെ സീനിയർ കരിയറിൽ ഉടനീളം 138 കളികൾ കളിച്ച മാത്യൂസ് 38 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്.

കരാർ അവസാച്ചതിജെ തുടർന്ന് പാലസ് ഗോൾ കീപ്പർ വെയ്ൻ ഹെന്നസി ക്ലബ് വിട്ടതായി നേരത്തെ ക്ലബ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏഴു വർഷത്തിനു ശേഷമാണ് ഹെന്നസി ക്ലബ് വിടുന്നത്. സഹ ഗോൾകീപ്പർ സ്റ്റീഫൻ ഹെൻഡേഴ്സണും പാലസ് വിട്ടിരുന്നു.

Previous articleബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 290 റൺസ് നേടി അയര്‍ലണ്ട്
Next articleറോമയുടെ പുതിയ ഹോം ജേഴ്സി