ലുക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ അനുവാദമില്ലാതെ താരത്തെ സമീപിച്ചതിന്റെ പേരിൽ ഇന്റർ മിലാനെതിരെ ഫിഫയിൽ പരാതി നൽകി റയൽ മാഡ്രിഡ്. കഴിഞ്ഞ ആഴ്ചകളിൽ മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമിക്കുന്ന എന്ന വർത്തകൾക്കിടയിലാണ് ക്ലബ്ബിനെതിരെ പരാതിയുമായി റയൽ മാഡ്രിഡ് ഫിഫയെ സമീപിച്ചത്.
റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരസിനു താരത്തെ ഇന്റർ മിലാന് വിട്ടു കൊടുക്കാൻ താല്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ രണ്ടാം പകുതിയിൽ പകരക്കാരനായി മോഡ്രിച്ച് ഇറങ്ങിയിരുന്നു. മത്സരത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡിനെ അത്ലറ്റികോ മാഡ്രിഡ് പരാജയപെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial