അമേരിക്കൽ ഗോൾ കീപ്പർ ഗബ്രിയേൽ സ്ലോനിനക്ക് ആയി റയൽ മാഡ്രിഡിന്റെ ആദ്യ ബിഡ്

20220531 121901

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിനക്ക് ആയി റയൽ മാഡ്രിഡിന്റെ ആദ്യ ബിഡ്. 18കാരനായ താരത്തിനായി റയൽ മാഡ്രിഡ് ആദ്യ ഓഫർ സമർപ്പിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിന്റെ താരമാണ് സ്ലൊനിന. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്.

2021ൽ ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിലെ അരങ്ങേറ്റം നടത്തി. അന്ന് മുതൽ പല യൂറോപ്യൻ ക്ലബുകളും സ്ലൊനിനക്ക് പിറകെ ഉണ്ട്. ചെൽസി അടുത്തിടെ സ്ലൊനിനയെ സ്വന്തമാക്കുന്നതിന് വളരെ അടുത്ത് എത്തിയിരുന്നു. എന്നാൽ ക്ലബ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ ട്രാൻസ്ഫർ നടക്കുന്നത് താമസിപ്പിച്ചു‌. ഈ സമയം മുതലെടുത്താണ് റയലിന്റെ ഇപ്പോഴത്തെ നീക്കം.

Previous articleഅരിയോളയെ വെസ്റ്റ് ഹാം സ്ഥിര കരാറിൽ സ്വന്തമാക്കും
Next articleക്യാപ്റ്റന്‍സി ഒഴിഞ്ഞ് മോമിനുള്‍, ഷാക്കിബിനെ ബംഗ്ലാദേശ് ക്യാപ്റ്റനാക്കിയേക്കും