ക്യാപ്റ്റന്‍സി ഒഴിഞ്ഞ് മോമിനുള്‍, ഷാക്കിബിനെ ബംഗ്ലാദേശ് ക്യാപ്റ്റനാക്കിയേക്കും

Sports Correspondent

Shakibalhasan

ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മോമിനുള്‍ ഹക്ക് ഒഴിഞ്ഞതോടെ ഷാക്കിബ് അൽ ഹസനെ ക്യാപ്റ്റനാക്കുവാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. ജൂൺ 2ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

എന്നാൽ അതിന് മുമ്പ് താരവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുവാന്‍ ഒരുങ്ങുകയാണ് ബോര്‍ഡ്. നസ്മുള്‍ ഹസനും ഷാക്കിബും തമ്മിൽ താരത്തിന് ടെസ്റ്റിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന കാര്യത്തിൽ ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം ആവും ഇതിൽ തീരുമാനം എന്നുമാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ച് സീസണുകളിലായി കുറേ അധികം ടെസ്റ്റ് മത്സരങ്ങളിൽ ഷാക്കിബ് വിട്ട് നിന്നിരുന്നു. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് താരം മടങ്ങിയെത്തിയത്.