ബ്രസീലിലെ ‘പുതിയ മാഴ്സെലോയെ’ സ്വന്തമാക്കി ലെപ്‌സിഗ്

Jyotish

ബ്രസീലിലെ പുതിയ മാഴ്‌സെല്ലോ എന്നറിയപ്പെടുന്ന യുവ ലെഫ്റ്റ് ബാക്ക് ലുവാൻ കാന്ഡിഡോയെ സ്വന്തമാക്കി ജർമ്മൻ ടീമായ ആർ ബി ലെപ്‌സിഗ്. നാല് വർഷത്തെ കരാറിലാണ് 18 കാരനായ കാന്ഡിഡോയെ പാൽമെയ്റാസില് നിന്നും ലെപ്‌സിഗ് ടീമിലെത്തിച്ചത്. റയൽ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് മാഴ്സെലോയുമായിട്ടാണ് യുവതാരത്തെ ഫുട്ബോൾ പണ്ഡിറ്റുകൾ താരതമ്യപ്പെടുത്തുന്നത്.

യുവതാരത്തിനു വേണ്ടി ബാഴ്‌സലോണയും യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും ശ്രമം നടത്തിയിരുന്നു. ബ്രസീലിയൻ ദേശീയ യൂത്ത് ടീമുകളിൽ താരം കളിച്ചിട്ടുണ്ട്. ജൂലിയൻ നാഗേൽസ്മാൻ അടുത്ത സീസണിൽ ലെപ്‌സിഗിന്റെ പരിശീലകനായി ചുമതലയേൽക്കുന്നതിനു മുന്നോടിയായാണ് യുവതാരം ജർമ്മനിയിലേക്കെത്തുന്നത്.