മുൻ മിലാൻ താരം ചൈനയിൽ നിന്നും ബ്രസീലിലേക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ താരം പാതു മിലാനിലേക്കില്ല. ചൈനീസ് ക്ലബായ ടിയഞ്ചിന് ക്വാൻജിയാൻ താരമായ പാതു ബ്രസീലിയൻ ക്ലബായ സാവോ പൗലോയിലേക്ക് തിരിച്ചെത്തും. ചൈനീസ് ടീമുമായുള്ള കരാർ തുക താരം തന്നെ നൽകിയാണ് ബ്രസീലിലേക്കുള്ള മടക്കം പെട്ടന്നാക്കിയത്. മൂന്നു വർഷത്തെ കരാറിലാണ് തിരികെ പോകുന്നത്.

മുൻ മിലാൻ താരമായ പറ്റോ മിലാനിലേക്ക് തിരികെയെത്തുമെന്നു അഭ്യൂഹങ്ങൾ ഉണ്ടയിരുന്നു. മിലാനു വേണ്ടി 150 മത്സരങ്ങൾ കളിച്ച് താരം 63 ഗോളുകളും നേടിയിട്ടുണ്ട്. ബ്രസീലിന്റെ ദേശീയ ടീമിനായി 27 മത്സരങ്ങളിൽ 10 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.