അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബുമായി തന്റെ പേരു കേൾക്കുന്നത് താൻ നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണെന്ന് റാസ്മസ് പറയുന്നു. തനിക്ക് യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നിൽ എത്തുകയാണ് ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് അത്തരം ഒരു ക്ലബാണ്. താൻ പരിശീലകൻ ടെൻ ഹാഗുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു എന്നും റാസ്മസ് പറഞ്ഞു.
20-കാരന് ഇറ്റലിയിൽ ഇത് ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹിയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീശാണീൾ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടി. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.
ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയത്. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്. 50 മില്യൺ നൽകിയാൽ താരത്തെ അറ്റലാന്റ വിട്ടുകൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്