ആഴ്സണൽ ഒരു ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കി. ഷെഫീൽഡ് യുണൈറ്റഡ് താരമായ ആരോൺ റാംസഡെലിനെ ആണ് ആഴ്സണൽ സ്വന്തമാക്കിയത്. താരത്തിന്റെ ട്രാൻസ്ഫർ ഇന്ന് ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡിന്റെ ഗോൾ കീപ്പറെ 30 മില്യൺ പൗണ്ട് നൽകിയാണ് ആഴ്സണൽ സ്വന്തമാക്കുന്നത്. റാംസ്ഡെൽ മുമ്പ് കളിച്ച ഷെഫീൽഡ് യുണൈറ്റഡും അതിനു മുമ്പ് കളിച്ച ബൗണ്മതും പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയിരുന്നു. എങ്കിലും ആഴ്സണൽ വലിയ പ്രതീക്ഷയാണ് റാംസ്ഡെലിൽ വെച്ച്പുലർത്തുന്നത്.
23കാരനായ താരം റാംസ്ഡെൽ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന താരമാണ്. ബോൾട്ടന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് റാംസ്ഡെൽ. 2017ൽ ആണ് താരം ബൗണ്മതിൽ എത്തിയത്. ബൗണ്മത് റിലഗേറ്റ് ആയപ്പോൾ താരം ഷെഫീൽഡിലേക്ക് പോയി. കഴിഞ്ഞ സീസണിൽ ഷെഫീൽഡും റിലഗേറ്റഡ് ആവുക ആയിരുന്നു. റാംസ്ഡെൽ 32ആം നമ്പർ ജേഴ്സി ആകും ക്ലബിൽ അണിയുക.