ഫ്രാൻസ് ഇൻ്റർനാഷണൽ അഡ്രിയൻ റാബിയോ ഒളിമ്പിക് ഡി മാഴ്സെയിൽ. ഒരു സൗജന്യ ട്രാൻസ്ഫറിൽ ആണ് താരം ഫ്രഞ്ച് ക്ലബിന്റെ ഭാഗമാകുന്നത്. ഉടൻ താരം മെഡിക്കൽ പൂർത്തിയാക്കും. യുവൻ്റസുമായുള്ള കരാർ ജൂണിൽ അവസാനിച്ചതിന് ശേഷം 29 കാരനായ മിഡ്ഫീൽഡർ പുതിയ ക്ലബിനായുള്ള അന്വേഷണത്തിൽ ആയിരുന്നു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം റാബിയോയുടെ ഭാവിയെ കുറിച്ച് ഊഹാപോഹങ്ങളുടെ ഒഴുക്കുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, തുടങ്ങിയ മുൻനിര ക്ലബ്ബുകളുമായി .
മാഴ്സെയിൽ അദ്ദേഹം മാനേജർ റോബർട്ടോ ഡി സെർബിയുടെ കീഴിൽ കളിക്കും. ഒരു വർഷത്തെ കരാറിൽ ആകും റാബിയോ ഒപ്പുവെക്കുക.