“ഇക്കാർഡിക്ക് ലഭിച്ച് ഏറ്റവും മോശം ഓഫർ ആയിരുന്നു പി എസ് ജിയുടേത്” – വാണ്ട

ഇക്കാർഡിയുടെ പി എസ് ജിയിലേക്കുള്ള യാത്രയിൽ സന്തോഷം ഇല്ല എന്ന് വ്യക്തമാക്കി ഇക്കാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാര. ഇക്കാർഡിക്ക് ലഭിച്ച ഏറ്റവും മോശം ഓഫർ ആയിരുന്നു പി എസ് ജിയുടേത്. ഒരു നീക്കവ നടന്നില്ല എങ്കിൽ മാത്രം പരിഗണിക്കാം എന്ന് കരുതിയത്. പക്ഷെ വേറെ ഒഫറുകൾ ഒന്നും നടക്കാത്തത് കാരണം ഇക്കാർഡിക്ക് പി എസ് ജിയിലേക്ക് തന്നെ പോകേണ്ടി വന്നു. വാണ്ട പറഞ്ഞു.

പാരീസിലേക്ക് ഇക്കാർഡി പോകുന്നതിൽ തനിക്ക് സന്തോഷം ഇല്ലായിരുന്നു. എന്നാൽ ഇക്കാർഡിയുടെ സന്തോഷമാണ് തനിക്ക് വലുതെന്നും അതാണ് ഈ നീക്കം നടക്കാൻ കാരണം എന്നും വാണ്ട പറഞ്ഞു. ഇന്ററിൽ തന്നെ നിൽക്കാനായിരുന്നു ആഗ്രഹം. അത് നടന്നില്ല എങ്കിൽ യുവന്റസിൽ കളിക്കാൻ. യുവന്റസുമായി ഇതിനായി ചർച്ചകൾ നടന്നിരുന്നു എന്നും ഭാവിയിൽ എന്തും സംഭവിക്കാം എന്നും വാണ്ട പറഞ്ഞു. ഇപ്പോൾ താനും മക്കളും ഇറ്റലിയിൽ ആണെന്നും ഇക്കാർഡി മാത്രമേ പാരീസിൽ ഉണ്ടാകു എന്നും വാണ്ട കൂട്ടിച്ചേർത്തു. ഇപ്പോൾ ലോൺ അടിസ്ഥാനത്തിലാണ് ഇക്കാർഡി ഇന്ററിൽ കളിക്കുന്നത്.