ചർച്ചകൾക്കായി നെയ്മറിന്റെ പിതാവ് ഇന്ന് ബാഴ്സലോണയിൽ

നെയ്മറിന്റെ ബാഴ്സലോണയിലേക്ക് തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി നെയ്മറിന്റെ പിതാവ് ഇന്ന് ബാഴ്സലോണയിൽ എത്തും. ക്ലബുമായുള്ള പ്രാരംഭ ചർച്ചകൾക്കായാണ് നെയ്മറിന്റെ അച്ഛൻ ബാഴ്സലോണയിൽ എത്തുന്നു. ബോർഡുമായി വിശദമായ ചർച്ചകൾ തന്നെ ഇന്ന് നടക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സയിലേക്ക് വരാൻ തന്റെ വേതനം കുറക്കാൻ വരെ നെയ്മർ ഒരുക്കമാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ബാഴ്സലോണ മാനേജ്മെന്റിനെ ഇന്ന് നെയ്നറിന്റെ അച്ഛൻ ബോധിപ്പിക്കും. പി എസ് ജിയി വിട്ട് ബാഴ്സലോണയിലേക്ക് വരാൻ തന്നെ ഉറച്ചിരിക്കുകയാണ് നെയ്മർ എന്ന സൂചനകളാണ് ഇത് നൽകുന്നത്.

രണ്ട് വർഷം മുമ്പ് വൻ തുകയ്ക്ക് പി എസ് ജിയിലേക്ക് കൂടുമാറിയ നെയ്മറിന്റെ തിരിച്ചുവരവ് ഇപ്പോഴും ഭൂരിഭാഗം ബാഴ്സലോണ ആരാധകരും എതിർക്കുകയാണ്.

Previous articleസെവിയ്യയുടെ മധ്യനിരതാരത്തെ സ്വന്തമാക്കി പിഎസ്ജി
Next articleകുല്‍ദീപിന് പകരം ഭുവി, കേധാറിന് പകരം കാര്‍ത്തിക്, ഇന്ത്യയ്ക്ക് ബാറ്റിംഗ്