ഫ്രഞ്ച് താരം ഓസ്മാൻ ഡെംബലെയുടെ അൻപത് മില്യൺ യൂറോയുടെ റിലീസ് ക്ലോസ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷം പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫർ ഈ മാർഗത്തിലൂടെ പൂർത്തിയാവില്ലെന്ന് സൂചന. അതേ സമയം പിഎസ്ജിയുമായി ചർച്ചക്ക് ബാഴ്‌സലോണയുടെ അനുവാദം ചോദിച്ചിരിക്കുകയാണ് താരമെന്ന് സ്പാനിഷ് മാധ്യമങ്ങളും ഫാബ്രിസിയോ റോമാനോയും റിപ്പോർട്ട് ചെയ്യുന്നു. നാളെ മുതൽ നൂറു മില്യൺ യൂറോയിലേക്ക് കടക്കുന്ന താരത്തിന്റെ റിലീസ് ക്ലോസിന് മുകളിലും ടീമുകളും ധാരണയിൽ എത്തണം. താരത്തിന്റെ നിർദേശ പ്രകാരം ടീമുകൾ തമ്മിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ചർച്ച നടത്തുമെന്ന് ജെറാർഡ് റോമെറോ സൂചിപ്പിച്ചു. ഇതോടെ ഡെമ്പലെയുടെ ട്രാൻസ്ഫർ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഫ്രഞ്ച് താരത്തിന് ഒരു സീസണിലേക്ക് കൂടിയാണ് ബാഴ്‌സയിൽ കരാർ ബാക്കിയുള്ളത്. അടുത്ത റിലീസ് ക്ലോസ് ആയ നൂറു മില്യൺ യൂറോ മുടക്കാൻ ഈ സാഹചര്യത്തിൽ പിഎസ്ജി തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. എന്നാൽ ഇതിൽ കുറഞ്ഞ തുക നേടിയെടുക്കാൻ സാധിച്ചാലും ബാഴ്‌സക്ക് നേട്ടം തന്നെയാണ്. ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ ഇത് വളരെയധികം സഹകരമാകും. കൂടാതെ ഡെമ്പലെയുടെ പുതിയ സാഹചര്യം ഉരുത്തിരിഞ്ഞതിന് പിറകെ വല്ലഡോളിഡ് റൈറ്റ് ബാക്ക് ഫ്രാസ്നെഡക്ക് വേണ്ടി ബാഴ്‌സ നീക്കം ആരംഭിച്ചിട്ടും ഉണ്ട്. ഏതായാലും ഡെമ്പലേക്കും ടീമുകൾ തമ്മിൽ കൈമാറ്റ തുകയിൽ ധാരണയിൽ എത്തിയ ശേഷം ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആണ് താൽപര്യം എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്.
Download the Fanport app now!