വീണ്ടും ഒരു പി എസ് ജി റയൽ മാഡ്രിഡ് പോരാട്ടം!

Newsroom

Tchoumeni

ട്രാൻസ്ഫർ മാർക്കറ്റിൽ ഒരിക്കൽ കൂടെ റയൽ മാഡ്രിഡും പി എസ് ജിയും പരസ്പരം ഏറ്റുമുട്ടുകയാണ്. എമ്പക്ക് ആയുള്ള പോരാട്ടത്തിൽ റയലിനെ പരാജയപ്പെടുത്തിയ പി എസ് ജി ഇപ്പോൾ റയലിന്റെ മറ്റൊരു പ്രധാന ട്രാൻസ്ഫർ ടാർഗറ്റ് ആയ ചൗമെനിക്ക് വേണ്ടിയും രംഗത്ത് എത്തിയിരിക്കുകയാണ്.

മൊണാക്കോയുടെ യുവ മിഡ്ഫീൽഡർ ഔറലിൻ ചൗമെനി സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ പി എസ് ജിയും റയലിനൊപ്പം ചേർന്നു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചൗമനി റയലിലേക്ക് വരാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലും ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ്.
20220606 121737
മൊണാക്കോ 80 മില്യൺ യൂറോ ആണ് താരത്തിനായി ചോദിക്കുന്നത്‌. അതിൽ കുറഞ്ഞ ഒരു ഡീലിനും അവർ ഒരുക്കമായിരിക്കില്ല. മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.