ലിവർപൂളിൽ നിൽക്കാനായി വേതനം കുറക്കാൻ തയ്യാറായി മിൽനർ

20220606 120514

ലിവർപൂളിന്റെ വിശ്വസ്ത താരം ജെയിംസ് മിൽനർ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 34കാരനായ താരം ലിവർപൂളിൽ തുടരാനായി വേതനം കുറക്കാൻ തയ്യാറായിരിക്കുകയാണ്. മിൽനർ കരാർ പുതുക്കിയ വാർത്ത ഉടൻ തന്നെ ലിവർപൂൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ലിവർപൂളിന്റെ മധ്യനിരയിലും ഡിഫൻസിലും എല്ലാം ഇപ്പോഴും ഗംഭീര പ്രകടനം നടത്തികൊണ്ടിരിക്കുകയാണ് മിൽനർ. അദ്ദേഹം ഒരു വർഷത്തേക്ക് ആകും കരാർ പുതുക്കുക.

2015ൽ ലിവർപൂളിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ മിൽനർ ടീമിന്റെ പ്രധാന താരം തന്നെയാണ്. ലിവർപൂളിമായി ഇതുവരെ 200ൽ അധികം മത്സരങ്ങൾ മിൽനർ കളിച്ചു. 25ൽ അധികം ഗോളുകളും ക്ലബിനായി നേടി. ഡ്രസിങ് റൂമിലെ മിൽനറിന്റെ സാന്നിദ്ധ്യവും വലുതാണ്.

മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിലും പ്രധാന പങ്ക് മിൽനറിനുണ്ടായിരുന്നു. മിഡ്ഫീൽഡറാണെങ്കിലു ഫുൾബാക്കായും മിൽനർ ലിവർപൂളിനായി കളിക്കാറുണ്ട്.

Previous article“സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ജോ റൂട്ട് മറികടക്കും”
Next articleവീണ്ടും ഒരു പി എസ് ജി റയൽ മാഡ്രിഡ് പോരാട്ടം!