നെയ്മർ പി എസ് ജി വിടാൻ ശ്രമിക്കും

Newsroom

Picsart 23 05 09 12 58 59 725
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ നെയ്മർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. പിഎസ്ജി ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച മോശം പെരുമാറ്റവും ക്ലബ് മാനേജ്മെന്റിന്റെ സമീപനവുമാണ് നെയ്മർ ജൂനിയർ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം. പി എസ് ജിയും താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്‌. ബ്രസീലിയൻ സൂപ്പർ താരം എന്നാൽ ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല.

നെയ്മർ 23 05 09 12 58 45 784

ഈ സമ്മറിൽ നെയ്മറെ വിൽക്കാൻ PSG തയ്യാറാണെന്നും താൽപ്പര്യമുള്ള നിരവധി കക്ഷികളിൽ നിന്ന് ഇതിനകം തന്നെ ഓഫറുകൾ ക്ഷണിച്ഛിട്ടുണ്ട് എന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അൽ ഹിലാലിലേക്കോ മറ്റു സൗദി ക്ലബുകളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് നെയ്മറിന്റെ നിലപാട്.

31കാരനായ ഫോർവേഡ് മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറു കേൾക്കാൻ തയ്യാറാണെന്ന് പറയപ്പെടുന്നു. ചെൽസി പോലുള്ള ക്ലബുകൾ നെയ്മറിനെ സ്വന്തമാക്കാൻ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താല്പര്യപ്പെട്ടിരുന്നു. ഈ സമ്മർ വിൻഡോയിലെ വലിയ ചർച്ചയായി മാറുമെന്ന് ഇതിനകം തന്നെ ഉറപ്പായിരിക്കുകയാണ്.