ലില്ലേയിൽ നിന്നും റെനാറ്റോ സാഞ്ചസിനെ എത്തിക്കാനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ വിജയം കാണുന്നു. ലില്ലേയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം പതിനഞ്ച് മില്യൺ യൂറോ ആവും കൈമാറ്റ തുക. താരവുമായി വ്യക്തിപരമായ കരാറിലും പിഎസ്ജി എത്തിയിട്ടുണ്ട്. അഞ്ച് വർഷത്തേക്കാവും കരാർ എന്നാണ് സൂചനകൾ.
നേരത്തെ എസി മിലാനും റെനാറ്റോ സാഞ്ചസിന് പിറകെ ഉണ്ടായിരുന്നു. താരവുമായി കരാറിന്റെ കാര്യത്തിൽ നേരത്തെ ധാരണയിൽ എത്താനും മിലാന് സാധിച്ചിരുന്നു. ഫ്രാങ്ക് കെസ്സിക്ക് പകരക്കാരനായി മിലാൻ കണ്ടു വെച്ച താരമായിരുന്നു സാഞ്ചസ്. എന്നാൽ പിഎസ്ജി കളത്തിൽ എത്തിയതോടെ മിലാന്റെ കൈവിട്ടു. വിടിഞ്ഞ അടക്കമുള്ള യുവ പ്രതിഭകളെ എത്തിച്ച പിഎസ്ജിക്ക് റെനാറ്റോ സാഞ്ചസിന്റെ വരവോടെ, ടീമിന്റെ മധ്യനിരയിൽ കൂടുതൽ കരുത്തു പകരാൻ ആവും.
ബെൻഫിക്കയിൽ നിന്നും റെക്കോർഡ് തുകക്ക് ബയേണിൽ എത്തിയ താരം പിന്നീട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ലോണിൽ പോവുകയായിരുന്നു. പിന്നീട് ലില്ലേയിലേക്ക് ചേക്കേറി. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലില്ലേയെ ഫ്രഞ്ച് ചാമ്പ്യന്മാരാവാൻ സഹായിച്ചു.
Story Highlight: PSG have agreed a €15m fee with Lille to sign midfielder Renato Sanches