റാസ്മസ് ഹൊയ്ലുണ്ടിനു ആയി പി.എസ്.ജിയുടെ ബിഡ്

Wasim Akram

Picsart 23 07 27 18 16 10 641
Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റലാന്റയുടെ ഇരുപതുകാരനായ ഡാനിഷ് മുന്നേറ്റനിര താരം റാസ്മസ് ഹൊയ്ലുണ്ടിനു ആയി ബിഡ് ചെയ്തു പി.എസ്.ജി. താരത്തിന് ആയി 50 മില്യൺ യൂറോയുടെ ഓഫർ ആണ് ഫ്രഞ്ച് ക്ലബ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോർട്ട്. താരത്തിന് ആയി അറ്റലാന്റ ആവശ്യപ്പെടുന്ന 70 മില്യൺ യൂറോ വളരെ കൂടുതൽ ആണ് എന്ന നിലപാട് ആണ് പി.എസ്.ജിക്ക് ഉള്ളത്.

റാസ്മസ്

ഈ ഓഫർ സ്വീകരിക്കുന്നില്ല എങ്കിൽ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നു പാരീസ് പിന്മാറും എന്നറിയുന്നു. നിലവിൽ താരവും ആയി നടത്തിയ ചർച്ചകൾ മികച്ച രീതിയിൽ ആണ് മുന്നോട്ട് പോയത്. അതേസമയം താരത്തെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുകയാണ്. യുണൈറ്റഡും ഇറ്റാലിയൻ ക്ലബിന് മുന്നിൽ ഓഫർ വെച്ചിരുന്നു. താരത്തിന് യുണൈറ്റഡിൽ പോവാൻ ആണ് താൽപ്പര്യം എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്.