പെറു ഇതിഹാസ സ്ട്രൈക്കർ പിസാരോ വീണ്ടും വെർഡർ ബ്രെമെനിൽ

പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോ വീണ്ടും ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിൽ എത്തി. 39കാരനായ പിസാരോയുടെ വെർഡർ ബ്രെമനിലേക്കുള്ള അഞ്ചാം വരവാണിത്. ഇത്തവണ പ്രകടനത്തെ വിലയിരുത്തുന്ന പ്രത്യേക തരം കരാറിലാണ് പിസാരോ ക്ലബിൽ എത്തിയിരിക്കുന്നത്. 1999ൽ വെർഡർ ബ്രെമനിലൂടെ ആയിരുന്നു ആദ്യമായി പിസാരോ യൂറോപ്പിൽ കളിച്ചത്.

പിന്നീട് 2008ലും, 2009ലും, 2015ലും ക്ലബിലേക്ക് പിസാരോ തിരികെ എത്തി. തന്റെ കരിയർ ഈ ക്ലബിൽ അവസാനിപ്പിക്കാൻ ആകുമെന്നതിൽ സന്തോഷമുണ്ടെന്ന് പിസാരോ പറഞ്ഞു‌. വിവിധ കാലങ്ങളിലായി 200ൽ അധികം മത്സരങ്ങൾ വെർഡർ ബ്രെമനായി പിസാരോ കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും ചെൽസിയിലുൻ ഒക്കെ മുമ്പ് കളിച്ച താരം കൂടിയാണ് പിസാരോ. ജർമ്മൻ ഡിവിഷനിൽ ഇതുവരെ 192 ഗോളുകൾ താരം നേടിയിട്ടുണ്ട്. ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡും പിസാരോയ്ക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസില്‍ഹെറ്റ് സ്റ്റേഡിയം ടെസ്റ്റ് ക്രിക്കറ്റിനു വേദിയാകുന്നു
Next articleസാഫ് കപ്പിനായുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ