സാഫ് കപ്പിനായുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

- Advertisement -

സെപ്റ്റംബറിൽ നടക്കുന്ന സാഫ് കപ്പിനായുള്ള ഇന്ത്യ ടീമിന്റെ സാധ്യതാ ടീമിൽ രണ്ട് മാറ്റങ്ങൾ. രണ്ട് ബെംഗളൂരു എഫ് സി താരങ്ങൾക്ക് പകരം പുതിതായി രണ്ട് താരങ്ങളെ ടീമിലേക്ക് ക്ഷണിച്ചു. ബെംഗളൂരു എഫ് സി താരങ്ങളായ നിശു കുമാറിനും ഉദാന്ത സിംഗിനും പകരക്കാരായി ഫറൂഖ് ചൗധരിയും സാജിദ് ദോത്തും ടീമിൽ എത്തി. ബെംഗളൂരു ക്ലബിന് എ എഫ് സി കപ്പ് മത്സരങ്ങൾ ഉള്ളതിനാൽ താരങ്ങളെ വിട്ടു നൽകാൻ പറ്റില്ല എന്ന് നേരത്തെ എ ഐ എഫ് എഫിനെ അറിയിച്ചിരുന്നു.

നാല് മലയാളി യുവതാരങ്ങളടക്കം 35 അംഗ സ്ക്വാഡാണ് കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചിരുന്നു. ടീം 45 ദിവസം സാഫ് കപ്പിനു മുമ്പായി ഒരുമിച്ച് പരിശീലിക്കും.

ടീം;

ഗോൾകീപ്പർ: വിശാൽ കെയ്ത്, കബീർ, കമൽ ജിത്, പ്രബുഷുകൻ ഗിൽ

ഡിഫൻസ്; : ഉമേഷ്, ദവീന്ദർ, സാജിദ്, ചിങ്ക്ലൻ സെന, സലാം രഞ്ജൻ, സർതക്, ലാൽറുവത്റ്റ്ഗാര, സുഭാഷി, ജെറി

മിഡ്ഫീൽഡ്: വിനീത് റായ്, ജർമൻ പ്രീത്, അനിരുത് താപ, രോഹിത്, സുരേഷ് സിങ്, അർജുൻ ജയരാജ്, നിഖിൽ പൂജാരി, ഐസാക്, നന്ദ കുമാർ, ഫറൂഖ്, ലാലിയൻസുവാല, ആഷിഖ്, വിഗ്നേഷ്, റഹിം അലി

ഫോർവേഡ്സ്: പസി,, ഡാനിയൽ, ഹിതേഷ്, ഡിയോറി, മൻവീർ, കിവി, രാഹുൽ കെ പി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement