റെയ്ന 2022വരെ ലാസിയോയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാനൊപ്പം ഉണ്ടായിരുന്ന സ്പാനിഷ് ഗോൾ കീപ്പർ പെപെ റെയ്ന ഇനി ലാസിയോയിൽ. ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു റെയ്ന മിലാനുമായുള്ള കരാർ റദ്ദാക്കിയാണ് ഇപ്പോൾ ലാസിയോയിൽ എത്തിയിരിക്കുന്നത്. മിലാനിൽ ഇനിയും ഒരു വർഷത്തെ കരാർ റെയ്നക്ക് ബാക്കിയുണ്ടായിരുന്നു. ആ കരാർ ക്ലബുമായി സംസാരിച്ച് റദ്ദാക്കി ഫ്രീ ഏജന്റായാണ് താരം ലാസിയോയിലേക്ക് എത്തിയത്.

ലാസിയോയിൽ താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. ഡൊണ്ണരുമ്മ ഒന്നാം ഗോൾ കീപ്പർ ആയതിനാൽ റെയ്നക്ക് മിലാനിൽ അവസരം കിട്ടില്ല എന്നതാണ് താരം ക്ലബ് വിടാനുള്ള കാരണം. ബാഴ്സലോണ, ലിവർപൂൾ, നാപോളി, ബയേൺ മ്യൂണിക്ക് തുടങ്ങി പ്രമുഖ ക്ലബുകൾക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് റെയ്ന. ലാസിയോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ കളിക്കാം എന്നതും താരം ക്ലബിൽ എത്താൻ കാരണമായി.