മിലിങ്കോവിച് സാവിചിനായി 60 മില്ല്യണിന്റെ ഓഫറുമായി പിഎസ്ജി

- Advertisement -

ലാസിയോയുടെ മധ്യനിര താരമായ സെർഗെജ് മിലിങ്കോവിച് -സാവിചിനെ സ്വന്തമാക്കാൻ ശ്രമമാരംഭിച്ച് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി. 60 മില്ല്യൺ യൂറോയുടെ ആദ്യ ഓഫറുമായി പിഎസ്ജി ലാസിയോയെ സമീപിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുറോപ്പിലെ എലൈറ്റ് ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായ സെർബിയൻ താരത്തിനെ മികച്ച ഓഫറുകൾ വന്നാൽ വിട്ട് നൽകാൻ ലാസിയോ തയ്യാറുമാണ്.

25കാരനായ സാവിചിനെ ടീമിന്റെ സുപ്രധാനമായ ഭാഗമായാണ് ലാസിയോ കരുതുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി മിലിങ്കോവിച്- സാവിച് റോമിലുണ്ട്. ബെൽജിയൽ ക്ലബ്ബായ ഹെങ്കിൽ നിന്നാണ് 2015ൽ ലാസിയോയിലേക്ക് മിലിങ്കോവിച് സാവിച് എത്തുന്നത്. 206 മത്സരങ്ങളിൽ ലാസിയോയുടെ ജേഴ്സി അണിഞ്ഞ സെർബിയൻ താരം 39 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement