മുൻ ആഴ്‌സണൽ താരം തോമസ് പാർട്ടി വിയ്യറയലിൽ ചേരും. ആഴ്‌സണലും ആയുള്ള കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയി ആവും സ്പാനിഷ് ടീമിന് ഒപ്പം ചേരുക. നിലവിൽ താരം സ്പാനിഷ് ക്ലബ്ബിൽ മെഡിക്കൽ പൂർത്തിയാക്കിയത് ആയാണ് റിപ്പോർട്ട്. 2 വർഷത്തെ കരാറിന് ആണ് ഘാന താരം സ്പാനിഷ് ടീമിൽ ചേരുക. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നത് ആണ് പാർട്ടിയെ വിയ്യറയലിലേക്ക് അടുപ്പിച്ചത്.
മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാർട്ടി 2022 മുതൽ ക്രിമിനൽ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്. നിലവിൽ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിങ്ങനെയുള്ള കേസുകൾ ബ്രിട്ടീഷ് പോലീസ് താരത്തിന് എതിരെ എടുത്തിട്ടുണ്ട്. താരം ഇതൊക്കെ നേരത്തെ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വരുന്ന അഞ്ചാം തിയതി വിചാരണക്ക് ആയി വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ പാർട്ടി ഹാജരാവുകയും ചെയ്യും. ഈ വിവാദങ്ങൾക്ക് ഇടയിൽ ആണ് താരം പുതിയ ക്ലബിൽ ചേരുന്നത്.