25 കാരനായ ഇംഗ്ലീഷ് മധ്യനിര താരം കോണർ ഗാല്ലഹറിനെ തിരിച്ചു ടീമിൽ എത്തിക്കാൻ ക്രിസ്റ്റൽ പാലസ് ശ്രമം. നിലവിൽ എസെ അടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടെങ്കിലും പകരക്കാരെ എത്തിക്കാൻ പാലസിന് ആയിട്ടില്ല. മുമ്പ് 2021-22 സീസണിൽ തങ്ങൾക്ക് ആയി ലോണിൽ കളിച്ച ഗാല്ലഹറിനെ അത്ലറ്റികോ മാഡ്രിഡിൽ നിന്നു ടീമിൽ എത്തിക്കാൻ ആണ് ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ പാലസ് ശ്രമം.
നിലവിൽ പാലസിലേക്ക് വരാൻ ഗാല്ലഹറിനും താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ താരത്തിന് ആയി വേറെയും ക്ലബുകൾ രംഗത്തുണ്ട് എന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ 25 കാരനായ താരത്തെ അത്ലറ്റികോ മാഡ്രിഡ് വിൽക്കാനുള്ള സാധ്യതയും കുറവാണ്. 2024 ൽ ഏതാണ്ട് 34 മില്യൺ പൗണ്ടിനു ആണ് ഗാല്ലഹറിനെ ചെൽസിയിൽ നിന്നു അത്ലറ്റികോ മാഡ്രിഡ് ടീമിൽ എത്തിച്ചത്.