വിക്ടർ ഒസിമെൻ ഗലാറ്റസരായിലേക്ക് പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിക്ടർ ഒസിമെൻ ഇന്ന് രാത്രി തന്നെ ഗലാറ്റസറെയിൽ ചേരും എന്ന് റിപ്പോർട്ട്. നാപ്പോളിയും കളിക്കാരനും ലോൺ ഡീലിന് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നാപോളിയുടെ സ്‌പോർട്‌സ് ഡയറക്ടർ ജിയോവന്നി മന്ന സ്ഥിരീകരിച്ചു, “ഞങ്ങൾ ഒരു കരാറിന് അടുത്തിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

Picsart 24 09 02 22 22 11 064

സ്കൈ സ്‌പോർട് ഇറ്റാലിയയും വാങ്ങാൻ ഒരു ഓപ്ഷനില്ലാതെ ലോൺ നീക്കത്തിന് നാപ്പോളി സമ്മതിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഗലാറ്റസരെ ഈ സീസണിലും ഒസിംഹെൻ്റെ മുഴുവൻ ശമ്പളവും വഹിക്കും. ഏകദേശം 11 ദശലക്ഷം യൂറോ ആണ് ഇത്. വിശദാംശങ്ങൾ അന്തിമമാക്കുന്നതിനും പേപ്പർവർക്കുകൾ പൂർത്തിയാക്കുന്നതിനുമായി ഗലാറ്റസറേയിൽ നിന്നുള്ള പ്രതിനിധികൾ നേപ്പിൾസിലേക്കുള്ള യാത്രയിലാണ്.

നേരത്തെ അൽ ഹിലാലിലേക്കും ചെൽസിയിലേക്കും പോകാൻ ഒസിമെൻ ശ്രമിച്ചിരുന്നു എങ്കിലും ട്രാൻസ്ഫർ വിൻഡോ അടക്കും വരെ ആ നീക്കങ്ങൾ നടന്നില്ല.