ഒസ്കാർ മിൻഹ്വെസയെ ടീമിൽ എത്തിക്കാൻ മോൻസോ

അവസരങ്ങൾ കുറവായതോടെ ബാഴ്‌സലോണ വിടാൻ ഉറച്ച ഓസ്കാർ മിൻഹ്വെസയിൽ കണ്ണ് വെച്ച് സീരി എ ടീം എ.സി മോൻസ. പുതുതായി സീരി എ യിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ മോൻസ, ടീം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. താരത്തിന് വേണ്ടി ടീം ബാഴ്‌സയെ സമീപിച്ചേക്കുമെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്തു.

ലാ ലീഗയിലെ തന്നെ ടീമുകളിൽ നിന്നും താരത്തിന് ഓഫറുകൾ ഉള്ളതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇനിയും ബെഞ്ചിൽ ഇരിക്കാൻ മിൻഹ്വെസ താല്പര്യപ്പെടുന്നില്ല. താരത്തെ ലോണിലോ സ്ഥിരമായോ കൈമാറാൻ ബാഴ്‌സ തയ്യാറാണ്.

മുൻ ഇറ്റലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ഉടമസ്ഥതതയിൽ ഉള്ള ക്ലബ്ബ് ആണ് മോൻസോ. സീരി എ യിലേക് എത്താൻ കഴിഞ്ഞതിന് പിറകെ ലീഗിൽ തന്നെ തുടരാൻ വേണ്ടി ടീം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളിലാണ് മോൻസോ.