പ്രീസീസണായി പറക്കും മുമ്പ് ഡി യോങ്ങും മാഞ്ചസ്റ്ററിൽ എത്തും

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ വേഗത കൂട്ടുകയാണ്. ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ സ്വന്തമാക്കാനായുള്ള യുണൈറ്റഡ് ശ്രമങ്ങൾ വിജയം കാണുകയാണ്. പ്രീസീസൺ ടൂറിനായി യുണൈറ്റഡ് വിദേശത്തേക്ക് പറക്കും മുമ്പ് ഡി യോങ്ങിന്റെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കും. 65 മില്യണും 20മില്യൺ യൂറോ ആഡ് ഓണും എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ബാഴ്സലോണ അംഗീകരിക്കുമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ക്ലബ് വിട്ട പോഗ്ബയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഡിയോങ്ങ് ഉണ്ടാകും. ബാഴ്സലോണ വിടാൻ ഡിയോങ്ങും ഇപ്പോൾ സമ്മതം മൂളിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ഡിയോങ് വേണം എന്ന് ടെൻ ഹാഗിന് നിർബന്ധം ആയിരുന്നു.

പ്രീസീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. എറിക് ടെൻ ഹാഗ് ഡിയോങ്ങിനെ ഇഷ്ട പൊസിഷൻ ആയ ഹോൾഡിങ് മിഡ്ഫീൽഡർ റോളിൽ കളിപ്പിക്കാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. 24കാരനായ ഡിയോങ് 2019 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.