ഒറിഗി മിലാനിൽ നാലു വർഷത്തെ കരാർ ഒപ്പുവെക്കും

ലിവർപൂളിന്റെ സ്ട്രൈക്കറായിരുന്ന ഒറിഗി എ സി മിലാനിലേക്കുള്ള ട്രാൻസ്ഫർ ഉടൻ പൂർത്തിയാക്കും. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ ആണ് എത്തുന്നത്. ഒറിഗി മിലാനിൽ ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം നാലു വർഷത്തെ കരാർ മിലാനിൽ ഒപ്പുവെക്കും. ഒറിഗി ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ലിവർപൂൾ വിട്ടിരുന്നു.

പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരത്തിന് മിലാൻ നൽകും. 27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്. 44 ഗോളുകൾ താരം ലിവർപൂളിനായി നേടിയിട്ടുണ്ട്.