ഒനാന ഉടൻ ഇന്റർ മിലാന്റെ താരമാകും

അയാക്സിന്റെ ഗോൾ കീപ്പർ ആയ ആൻഡ്രെ ഒനാനയെ ഇന്റർ മിലാൻ ഉടൻ സ്വന്തമാക്കും. ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം ഇന്റർ മിലാനിൽ എത്തുന്നത്. താരം അടുത്ത ആഴ്ച ഇന്റർ മിലാനിൽ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 25കാരനായ താരം അയാക്സിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.

കാമറൂണിയൻ താരം 2016 മുതൽ അയാക്സിനൊപ്പം ഉണ്ട്. അയാക്സ് രണ്ട് സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയപ്പോൾ ഒനാന ഗംഭീര പ്രകടനം നടത്തിയിരുന്നു. നാലു വർഷത്തെ കരാർ ആകും താരം ഇന്റർ മിലാനിൽ ഒപ്പുവെക്കുക. 3 മില്യൺ യൂറോ വർഷത്തിൽ വേതനമായി ലഭിക്കും. ഹാൻഡനോവിചിനെ മറികടന്ന് ഒനാന ഇന്ററിന്റെ ഒന്നാം നമ്പറായും മാറും