ക്രിസ്റ്റൽ പാലസിൽ പുതിയ കരാർ ഒപ്പ് വെച്ചു മൈക്കിൾ ഒലിസെ, ചെൽസിക്ക് തിരിച്ചടി

Wasim Akram

Picsart 23 08 17 18 16 49 034
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റൽ പാലസിൽ പുതിയ നാലു വർഷത്തെ കരാർ ഒപ്പ് വെച്ചു മൈക്കിൾ ഒലിസെ. നേരത്തെ താരത്തിന് ആയി രംഗത്ത് വന്ന ചെൽസി താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ താരത്തിനെ അനധികൃതമായി ആണ് ചെൽസി സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നു ആരോപിച്ച പാലസ് അവർക്ക് എതിരെ കോടതിയെ സമീപിക്കും എന്നു അറിയിച്ചിരുന്നു.

ഒലിസെ

തുടർന്ന് ആണ് താരം തങ്ങൾക്ക് ഒപ്പം നാലു വർഷത്തെ കരാർ ഒപ്പ് വെച്ചു എന്ന കാര്യം ക്രിസ്റ്റൽ പാലസ് ചെയർമാൻ സ്റ്റീവ് പാരിഷ് അറിയിച്ചത്. ഒലിസെ തന്നെയാണ് പാലസിന് ഒപ്പം തുടരാൻ തീരുമാനിച്ചത് എന്നു പിന്നീട് പരിശീലകൻ റോയ് ഹഡ്സണും വ്യക്തമാക്കി. ചെൽസിക്ക് വലിയ തിരിച്ചടി ആയി ഇത്. ഇംഗ്ലണ്ടിൽ ജനിച്ച 21 കാരനായ ഒലിസെ ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി അക്കാദമികളിൽ കളിച്ചിട്ടുണ്ട്. വിങറും അറ്റാക്കിങ് മിഡ്ഫീൽഡറും ആയ താരം പാലസിന് ആയി 71 കളികളിൽ നിന്നു 6 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസ് അണ്ടർ 21 ടീമിലും താരം ഭാഗം ആയിരുന്നു.